ക്നാനായ കുടുംബയോഗത്തിന്റെ (നിക്കി) ദശാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബെല്‍ഫാസ്റ്റിലെ പ്രശസ്‌തമായ ക്ലോണാര്‍ഡ് ആശ്രമദേവാലയത്തില്‍വച്ച് ജനുവരി 26 ശനിയാഴ്‌ച മൂന്നുനോമ്പിലെ പുറത്തുനമസ്‌കാര ശുശ്രൂഷയും ദിവ്യബലിയും നടത്തപ്പെടുന്നു. അന്നുച്ചയ്‌ക്ക് 2 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന് നടക്കുന്ന ശുശ്രൂഷയ്‌ക്ക് യു.കെ.യിലെ പ്രശസ്‌ത വചനപ്രഘോഷകന്‍ ഫാ. സിറിള്‍ ഇടമന നേതൃത്വം നല്‌കുന്നതാണ്. കടുത്തുരുത്തി വലിയപള്ളിയില്‍ അതിപുരാതനകാലംമുതല്‍ മൂന്നുനോമ്പിന്റെ 2-ാം ദിവസമായ ചൊവ്വാഴ്‌ച വൈകുന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു സമൂഹപ്രാര്‍ത്ഥനയാണ് പുറത്തുനമസ്‌കാരം. എ.ഡി. 345-ല്‍ മെസേപ്പൊട്ടോമിയയില്‍നിന്നും കേരളത്തിലേക്കു കുടിയേറിയ ക്‌നാനായ ജനത അക്കാലത്ത് അവിടെ നിലനിന്നിരുന്ന ഈ പ്രാര്‍ത്ഥന മുറ തെറ്റാതെ നൂറ്റാണ്ടുകളായി മൂന്നുനോമ്പിനോടനുബന്ധിച്ച് നടത്തിവരുന്നു. ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് പുറത്തുനമസ്‌കാരത്തിന്റെ അന്തസത്ത. ദൈവത്തിന്റെ കാരുണ്യവും അവിടുത്തെ നന്മകളും ധാരാളമായി സ്വീകരിച്ചവരായ നമ്മുടെ മധ്യത്തിലും അനീതിയും അക്രമവും പാപവും പെരുകിവരുന്ന സാഹചര്യത്തില്‍ ദൈവകോപത്തില്‍നിന്നും രക്ഷപ്രാപിക്കുവാന്‍വേണ്ടി അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അനുരഞ്‌ജനത്തിന്റെയും ആഹ്വാനം സ്വീകരിച്ച് ജീവിതപരിവര്‍ത്തനത്തിലേക്കു നമ്മെ നയിക്കുവാന്‍ ഈ പ്രാര്‍ത്ഥനാ ശുശ്രൂഷ സഹായകരമായിരിക്കും. ഭക്തിനിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്‌ടവും അര്‍ത്ഥപൂര്‍ണവും അന്യാദൃശ്യവുമായ ഈ ഭക്താനുഷ്‌ഠാനത്തില്‍ സംബന്ധിക്കുവാനും ധ്യാനത്തിനും ജീവിത നവീകരണത്തിനുമുള്ള അവസരമായി കണ്ട് അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ക്രിസ്‌തീയ വിശ്വാസികളെയും സ്‌നേഹപൂര്‍വം ചടങ്ങിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്‌തു. യൂറോപ്പില്‍ ഇദംപ്രഥമായി ബെല്‍ഫാസ്റ്റില്‍ നടത്തുന്ന ഈ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ സംബന്ധിക്കുവാന്‍ താല്‌പര്യമുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനു വെളിയില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ താമസസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിക്കിയുടെ ഭാരവാഹികളുമായി ബന്ധപ്പെടുക.
Unit News
Wigan Unit X mas Celebration
Please click on the bottom link to see more photos
ബെല്‍ഫാസ്റ്റില്‍ പുറത്തുനമസ്‌കാര ശുശ്രൂഷ ജനുവരി 26 ന്
ബെല്‍ഫാസ്റ്റ്:, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്
UKKCA Nottingham Unit X'MAS CELEBRATION
Please click the link below to see the photoes
https://picasaweb.google.com/
UKKCA Manchester Unit X Mas and New year video.
Please click the link below to see the video








