Latest News

യു. കെ ക്നാനായ കാത്തലിക് വിമൻസ് ഫോറം സംഘടിപ്പിക്കുന്ന പേരെൻറ്റിങ് വർക്ഷോപ്പ്

യു. കെ യിലെ വ്യത്യസ്തങ്ങളായ സംസ്ക്കാരത്തിൽ ജീവിക്കുന്ന നമ്മുടെ ടീനേജേഴ്സ് നേരിടുന്ന പ്രധാന പ്രശ്ങ്ങൾ എന്തൊക്കെയാണ്. ഇത് KCYL കുട്ടികൾ അവരുടെ അമ്മമാർക്ക് എഴുതുന്ന ഒരു എഴുത്തിലൂടെ അവതരിപ്പിക്കുകയാണ് "പേരെൻറ്റിങ് വർക്ഷോപ്പ്" എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ ഒരു ആശയത്തിലൂടെ. UKKCA ആസ്ഥാനമന്ദിരത്തിൽ വച്ച് മെയ് മാസം 21 നു 11 മുതൽ 4 മണി വരെയാണ് ഈ പരിപാടി നടക്കുക.

UKKCYL കുട്ടികൾ അമ്മമാർക്ക് എഴുതുന്ന കത്തുകൾ നേരിട്ട് അന്നത്തെ ദിവസത്തെ ക്ലാസ് നയിക്കാനെത്തുന്ന 'സ്പീക്കേഴ്‌സിന്' കൈമാറും (കുട്ടികൾ അവരെഴുതുന്ന കത്തിൽ പേരുകൾ വെയ്ക്കണ്ട ആവശ്യമില്ല - ഇക്കാര്യത്തിൽ UKKCWF, ഈ എഴുത്തുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതായിരിക്കും). നമ്മുടെ കുട്ടികൾ ഇന്ന് നേരിടുന്ന ചലഞ്ചിങ് ഇഷ്യൂസ് എന്തൊക്കെയാണെന്നും, നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഇവയൊക്കെ അഭിമുഖീകരിക്കാൻ എങ്ങിനെ അവരെ പ്രാപ്തരാക്കിത്തീർക്കാൻ നമുക്കോരോരുത്തർക്കും കഴിയുമെന്നും മനസിലാക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഇത്. യു. കെ ക്നാനായ കത്തോലിക്ക് അസോസിയേഷനിലുള്ള എല്ലാ വിമൺസ് ഫോറം യൂണിറ്റുകൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വിമൺസ് ഫോറം അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ ലിറ്റി ജിജോയെയോ, ജോമോൾ സന്തോഷിനെയോ ബന്ധപ്പെടാവുന്നതാണ്.

സ്പീക്കേഴ്സ് ആയി എത്തുന്നത് ടീച്ചർ റീന മാത്യു, ആൽബിൻ എബ്രാഹം എന്നിവരാണ്.
(NB: Food will be supplied).

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.