Latest News

യു. കെ യിലെ ക്നാനായക്കാർ കൈകോർത്ത മ്യൂസിക് CD 'കിനായി ഗീതങ്ങൾ 2017' അവാർഡ് നൈറ്റിൽ പ്രകാശനം ചെയ്യും. UKKCA പുറത്തിറക്കുന്ന CD-യിൽ 2017 വരെയുള്ള കൺവൻഷൻ സ്വാഗത ഗാനങ്ങളും! എല്ലാ ക്‌നാനായ കുടുംബങ്ങൾക്കും സൗജന്യമായി CD ലഭിക്കും!

യു. കെ. കെ. സി. എ യുടെ ചരിത്രത്തിലാദ്യമായി, യു. കെ യിലെ ക്നാനായക്കാർ തന്നെ വരികൾ എഴുതുകയും ആലപിക്കുകയും ചെയ്ത  'കിനായി ഗീതങ്ങൾ 2017' മ്യൂസിക്കൽ CD നവംബർ 26-നു അവാർഡ്/സംഗീത  നിശയിൽ വച്ച് പ്രശസ്‌ത സിനിമ പിന്നണി ഗായകൻ എം. ജി ശ്രീകുമാർ പ്രകാശനം ചെയ്യും. കിനായി ഗീതങ്ങൾ 2017 എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത സംരഭം തികച്ചും സൗജന്യമായിതന്നെ യു. കെ യിലെ എല്ലാ ക്നാനായ കുടുംബങ്ങളിലും എത്തിച്ചേരും.

2017 - ലെ UKKCA കൺവൻഷൻ സ്വാഗത ഗാനത്തിനു വേണ്ടി യു. കെ യിലെ ക്നാനായക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ചപ്പോൾ ലഭിച്ച ഏഴു ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2017 ലെ സ്വാഗത ഗാനമടക്കം മറ്റു ആറു ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചത് ഷാൻറ്റി ആൻറ്റണി അങ്കമാലിയാണ്. ഈ ഏഴു പാട്ടുകളോടൊപ്പം മുൻ വർഷങ്ങളിലെ കൺവൻഷനുകളിലെ സ്വാഗത ഗാനങ്ങളും സിഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം 2017 ലെ ഏഴു പാട്ടുകളുടെയും കരോക്കെയും ചേർത്തിട്ടുണ്ട്. 

പിറവം വിൽസണും അഫ്‌സലും ചേർന്നാലപിച്ച 2017 ലെ സ്വാഗതഗാനം എഴുതിയത് ലെസ്റ്റർ യൂണിറ്റിലെ സുനിൽ ആൽമതടത്തിലാണ്. 2017 ലെ സ്വാഗതഗാന എൻട്രികളിൽ ലഭിച്ച മറ്റ് ആറു ഗാനങ്ങൾക്ക് വരികൾ എഴുതിയത് ഇവരാണ്: ടെസ്സി മാത്യു (സ്വിൻഡൻ), ടോമി പടപുരയ്‌ക്കൽ (വൂസ്റ്റർ), മാത്യു പുളിക്കതൊട്ടിയിൽ (മെഡ്‌വേ), സിറിയക് കടവിൽച്ചിറയിൽ (ഈസ്റ്റ് ആംഗ്ലിയ), ജോസ് പതിപ്പള്ളിൽ (സ്റ്റോക്ക്-ഓൺ-ട്രെൻറ്റ്), സ്റ്റീഫൻ ടോം (ലീഡ്‌സ്).

വരികൾക്ക്‌ ഷാൻറ്റിയുടെ സംവിധാനത്തിൽ ശബ്ദം നൽകിയത് ഇവരാണ്: എബി സൈമൺ (നോട്ടിങ്ഹാം), സ്മിത തോട്ടം (ബിർമിങ്ഹാം), ജിഷ ബിനോയ് (സ്റ്റോക്ക്), സുജ അലക്സ് (ലീഡ്‌സ്), ബിബിൻ കണ്ടാരപ്പള്ളിൽ (കൊവെൻട്രി), ലീനുമോൾ ചാക്കോ (ഹംബർസൈഡ്).

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.