Latest News

യു. കെ. കെ. സി. എ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം. വിഷയം: സഭ-സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ...

ക്നാനായ സമുദായത്തെക്കുറിച്ചു പാണ്ഡിത്യമുള്ളയാളാണോ നിങ്ങൾ! നിങ്ങൾക്കുള്ള അറിവും നിങ്ങളുടെ ചിന്തകളും മറ്റുള്ള ക്നാനായ അംഗങ്ങളിലേക്ക് എത്തിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഈ വർഷത്തെ UKKCA കൺവൻഷൻറ്റെ ആപ്തവാക്യമായ "സഭ-സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ക്നാനായ ജനത" - എന്ന വിഷയത്തിലധിഷ്‌ഠിതമായി UKKCA സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിൽ (Essay Writing Competition) പങ്കെടുത്ത്‌ വിജയികളാകാം. വിജയികളെ കാത്തിരിക്കുന്നത് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിലുള്ള ആദരവും സമ്മാനങ്ങളുമാണ്.

രണ്ട് പ്രായ വിഭാഗങ്ങളിലായിട്ടാണ് മത്സരം. 12 മുതൽ 18 വയസ്സിൽ താഴെ വരെയുള്ള ഒരു ഗ്രൂപ്പും 18 വയസ്സോ അതിനു മുകളിലുള്ള മറ്റൊരു ഗ്രൂപ്പും. രണ്ടു വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ഉപന്യാസങ്ങൾക്കാകും സമ്മാനം നൽകുക. ഉപന്യാസം മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം, പക്ഷേ 2000 വാക്കുകളിൽ (Words) കൂടാൻ പാടുള്ളതല്ല. പേപ്പറിലെഴുതി അയയ്ക്കുന്ന ഉപന്യാസങ്ങൾ ജൂൺ 17 നു മുൻപായി UKKCA ജോ. സെക്രട്ടറി സഖറിയാ പുത്തൻകളത്തിൻറ്റെ വിലാസത്തിൽ (211, Havelock Street, Kettering, NN16 9QB) എത്തിച്ചേരേണ്ടതാണ്. ഓരോ കാറ്റഗറിയിലും പെട്ടവർക്ക് ഒരു ഉപന്യാസം മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളു. വിജയികളെ തിരഞ്ഞെടുക്കുന്നത് UKKCA സെൻട്രൽ കമ്മിറ്റി മുന്നോട്ടു വച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാകും. ഉപന്യാസ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് UKKCA ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽപുത്തൻപുരയിലിനെ (07809703418) സമീപിക്കാവുന്നതാണ്.

- യു. കെ .കെ. സി. എ സെൻട്രൽ കമ്മിറ്റി.