Latest News

175 നർത്തകർ അണിനിരക്കുന്ന UKKCA സ്വാഗത നൃത്തം ചരിത്രത്തിലേക്ക്. കൂടെ ആടിത്തിമിർക്കാൻ അയ്യായിരത്തില്പരം കാണികളും. പരിശീലനം അവസാനഘട്ടത്തിലേക്ക്.

യു കെ കെ സി എ യുടെ പതിനേഴാമത് ദേശീയ കൺവെൻഷൻറ ഭാഗമായി നടക്കുന്ന മഹാ സമ്മേളനത്തിെൻറ സ്വാഗത നൃത്ത പരിശീലനം വിവിധങ്ങളായ തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും നൃത്ത നൃത്ത്യങ്ങളുടെയും നാട്യലാസ്യകലകൾ സമന്വയിപ്പിച്ചു കലയുടെ മൂർത്തിമത്ഭാവങ്ങൾ ആവാഹിച്ചുകൊണ്ട് സപ്തവർണ്ണങ്ങളിൽ ചാലിച്ചെടുത്ത മാരിവില്ലിൻറ ശോഭയോട് കൂടി കാണികളെ അടിമുടി ആവേശ കോൾമയിർ കൊള്ളിക്കുന്നതിനായി അണിയറ പരിശീലനങ്ങളുടെ അവസാന പാദങ്ങളിലേക്ക് കടന്നിരിക്കുന്നു . UK യിൽ അങ്ങോളമിങ്ങോളമുള്ള വിവിധ യൂണിറ്റുകളിൽ പെട്ട 175 ൽപരം കലാകാരന്മാരും കലാകാരികളും ആണ് ഇതിൽ പങ്കെടുക്കുന്നത്. കൺവെൻഷൻ ആപ്തവാക്യത്തിൽ ചുവടുപിടിച്ച ഗാനരചനയുടെ അടിസ്ഥാനത്തിലാണ് വേദിയിൽ നൃത്തച്ചുവടുകൾ അരങ്ങേറുക.

സ്വാഗത നൃത്ത കമ്മറ്റിയുടെ ചെയർമാൻ ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തിൽ. ശ്രീ തോമസ് പാലകൻ ,ശ്രീ മോൻസി തോമസ് , ശ്രീ സോജി പഴയിടത്ത്, ശ്രീമതി മിനി ബെന്നി ,ശ്രീമതി ജൂലി ബിനു എന്നിവർ രാപകലില്ലാതെ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. കോറിയോഗ്രാഫി രംഗത്ത് യൂറോപ്പിലെ തരംഗമായ ശ്രീ Kalabhavan നൈസിൻറ മാന്ത്രിക ചുവടുകൾ നൃത്ത ദൃശ്യാവിഷ്കാരത്തിെൻറ കൊടുമുടിയിലെത്തിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നതു വിനീത് ശ്രീനിവാസന്, ബിജു നാരായണന്, ഓസ്റ്റിൻ, അമല് എന്നിവർ ചേർന്ന് ആണ്. Music Direction ബിജു ജെയിംസ് പാട്ടിയാലും, Orchestration ആദർഷ് അബ്രാഹവും ആണ് നിർവഹിച്ചിരിക്കുന്നത്.

ആഗോള ക്‌നാനായ സമുദായത്തിന് ആവേശമേകി UKKCA സ്വാഗത നൃത്തം അരങ്ങിലെത്തുന്നത് ജൂലൈ 7 ന്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.