Latest News

യു കെ കെ സി യെ വിജയവഴികളിലൂടെ......

ലേവി പടപുരയ്ക്കല്‍
(മുന്‍ യു.കെ.കെ.സി.എ. പ്രസിഡന്റ്)
അനശ്വര യശസ്ഥിയായ മഹാകവി പാലാ നാരായണന്‍നായരുടെ കാവ്യഭാഷയില്‍
"പതിനേഴ് നൂറ്റാണ്ടിലേറെയായ്
കേരള ക്ഷിതിയില്‍ പഴകിയ
വംശവൃക്ഷം കാനായി തോമ്മാതന്‍
കൈകളാല്‍ വിത്തിട്ട
നാനാശിഖരവിതാനവൃക്ഷം"
എന്ന് വിശേഷിപ്പിക്കുന്ന ക്‌നാനായ സമൂഹം കാലഗതിയില്‍ പടര്‍ന്ന് പന്തലിച്ച് ഫലപടലി സമൃദ്ധമായി വിരാജിച്ച് ലോകത്ത് അന്‍പതില്‍ പരം രാജ്യങ്ങളിലായി വ്യാപിച്ച് കഴിഞ്ഞു.
ക്രിസ്ത്വാബ്ദം എ.ഡി. 345 ല്‍  മധ്യപൂര്‍വ്വദേശമായ മെസപ്പൊട്ടോമിയായില്‍നിന്നും കേരളത്തില്‍ ചേരരാജ്യത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങിയ യഹൂദ ക്രിസ്ത്യാനികളുടെ സന്തതിപരമ്പര, കുടിയേറ്റത്തിന്റെ തുടര്‍ച്ചയായി എ.ഡി. 2000 ല്‍ കേരളത്തില്‍ നിന്നും ബ്രിട്ടണിലേക്ക് വന്നുതുടങ്ങി. പുതിയതലമുറ ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ശ്രീമതി മേരി ചൊള്ളമ്പേലിന്റെ      നേതൃത്വത്തില്‍ ഒരു ക്‌നാനായ കുടുംബയോഗം ലണ്ടനില്‍ നിലവിലുണ്ടായിരുന്നു. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കൊണ്ടിരുന്ന ക്‌നാനായസഹോദരങ്ങളുമായി ബന്ധപ്പെടാന്‍ ശ്രീമതി മേരി ചൊള്ളമ്പേൽ  പ്രത്യേകം താല്‍പര്യംകാണിച്ചിരുന്നു.
 
2001 ല്‍ കോട്ടയം രൂപതയുടെ വിവി്ധ ഇടവകകളില്‍നിന്നുമായി യു.കെ.യുടെ വിവിധ ഭാഗങ്ങളിലേക്ക് ക്‌നാനായ കുടിയേറ്റം ശക്തമായി. റജി മഠത്തിലേട്ട്, ടെസ്സി കുന്നശ്ശേരി, അബ്രഹാം കുമ്പ്‌ളാനിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്ററിലും ലിജോ ജോണ്‍ പാറച്ചുടലിയില്‍, സുജോയി ഫിലിപ്പ്, സ്റ്റീഫന്‍ തോമസ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ലണ്ടനിലും ക്‌നാനായ കൂട്ടായ്മകള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഫ്രാന്‍സില്‍ ഉണ്ടായിരുന്ന ഫാ. സിറിയേക്ക് മറ്റത്തില്‍ ക്‌നാനായസമുദായാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇംഗ്ലണ്ടില്‍ എത്തുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ 2001 നവംബര്‍ 10-ാം തീയതി ലണ്ടനിലെ പാഴ്‌സണ്‍സ് ഗ്രീനിലുള്ള ഹോളി സ്ട്രീറ്റ് കാത്തലിക് ചര്‍ച്ചില്‍വച്ച് യു.കെ.കെ.സി.എ. (യുണൈറ്റഡ് കിംഗ്ഡം ക്‌നാനായ കാത്തലിക് അസോസിയേഷന്‍) ഔപചാരികമായി സ്ഥാപിക്കുകയും ചെയ്തു.
 
യു.കെ.യിലുള്ള കോട്ടയം രൂപതാംഗങ്ങള്‍ക്ക് ആധ്യാത്മിക സാമുദായിക രംഗങ്ങളില്‍ വളര്‍ച്ച ഉണ്ടാകുന്നതിനും ക്രിസ്തുവിന്റെ പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് സഭയ്ക്കും സമുദായത്തിനും സാക്ഷ്യംവഹിച്ച് പുതിയ തലമുറയെ സ്വവംശവിവാഹനിഷ്ഠപാലിക്കുന്നതിലേക്ക് തയ്യാറാക്കി സമുദായ സ്‌നേഹത്തിലും കൂട്ടായ്മയിലും പങ്കാളികളാകുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതുവഴി             പുത്തന്‍ തലമുറയ്ക്ക് സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയും പ്രോത്സാഹനവും നല്‍കുവാനും സംഘടന ലക്ഷ്യംവച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി റജി മഠത്തിലേട്ട്, സെക്രട്ടറിയായി ലിജോജോണ്‍ പാറച്ചുടലിയില്‍, ട്രഷറാറായി ജസ്റ്റിന്‍ ജോസ് കാട്ടാത്ത് എന്നിവര്‍ സ്ഥാനമേറ്റു.
 
പിന്നീട് ഫാ. ജേക്കബ് മുള്ളൂര്‍, ഫാ. ബിനോയി കൂട്‌നാല്‍, ഫാ. ജോസ് കുറുപ്പന്തറയില്‍ എന്നീ വൈദികര്‍ വിവിധ കാലയളവുകളിലായി ആദ്യകാലത്ത് ഇംഗ്ലണ്ട് സന്ദര്‍ശിക്കുകയും ഇവരുടെ സന്ദര്‍ശനങ്ങളോടനുബന്ധിച്ച് യു.കെ.യില്‍ വിവിധ യൂണിറ്റുകളും ക്‌നാനായ കൂട്ടായ്മകളും നിലവില്‍വരുകയും ചെയ്തു.
 
തുടര്‍ന്ന് പ്രസിഡന്റും  സെക്രട്ടറിയുമായി യഥാകക്രമം റജിമഠത്തിലേട്ട്-ഐന്‍സ്റ്റിന്‍വാലയില്‍, സിറിള്‍ കൈതവേലി-റജിപാറക്കന്‍, സിറിള്‍ പടപുരയ്ക്കല്‍-എബി നെടുവാംമ്പുഴ, ഐന്‍സ്റ്റിന്‍ വാലയില്‍-സ്‌റ്റെബി ചെറിയാക്കല്‍, ലേവി പടപുരക്കല്‍-മാത്തുക്കുട്ടി ആനകുത്തിക്കല്‍, ബെന്നി മാവേലില്‍-റോയികുന്നേല്‍, ബിജു മടുക്കക്കുഴി-ജോസ്സി നെടുംതുരുത്തിപുത്തന്‍പുരയില്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലായി സംഘടനയ്ക്ക് നേതൃത്വം നല്‍കി. മാറിമാറി വന്ന ഓരോ സെന്‍ട്രല്‍ കമ്മറ്റിയും നാഷണല്‍ കൗണ്‍സിലും അതാത് സാഹചര്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിച്ചുവെന്നതാണ് യു.കെ.കെ.സി.എ.യുടെ ഇദപര്യന്തമുള്ള വിജയത്തിന് കാരണം. ആദ്യപ്രസിഡന്റ് റജിമഠത്തിലേട്ടിന്റെ നേതൃത്വത്തില്‍ സമുദായാംഗങ്ങളെ കേന്ദ്രീകൃതമായ ഒരു സംഘടനയുടെ പേരില്‍ ചേര്‍ത്ത് വച്ചപ്പോള്‍ സിറിള്‍ കൈതവേലി പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തു. സിറിള്‍ പടപുരയ്ക്കല്‍ യു.കെ.കെ.സി.എ. ഭരണഘടനയ്ക്ക് വ്യക്തമായ രൂപം നല്‍കിയപ്പോള്‍ ഐന്‍സ്റ്റിന്റെ കാലത്ത് യൂണിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഡി.കെ.സി.സി.ക്ക് ശക്തമായ വേരുകള്‍ പാകുവാനും ഇടവരുത്തി. ലേവി പടപുരക്കല്‍ വ്യക്തമായ ക്‌നാനായ ചരിത്ര ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് യു.കെ.യിലുടനീളം തുടക്കംകുറിക്കുകയും യു.കെ.കെ.സി.എ. ഭരണഘടന ഭേദഗതി വരുത്തുകയും ചെയ്തു. യു.കെ.കെ.സി.എ. ആസ്ഥാനമന്ദിരം ബെന്നി മാവേലിയുടെ നേതൃത്വത്തില്‍ സാധിതമായതിനൊപ്പം യു.കെ.കെ.സി.എ. ന്യൂസ് ലെറ്റര്‍  ആരംഭിക്കുവാനും ഇടവരുത്തി. ക്നാനായമിഷൻ       നടപ്പിലാക്കുവാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിവയ്ക്കുവാനും യു.കെ.കെ.സി.എ. റീജനല്‍ സംവിധാനം ഏറ്റവും ശക്തമാക്കി നടപ്പില്‍ വരുത്തുവാനും ബിജുമടുക്കക്കുഴിക്ക് സാധിച്ചു. ഇപ്പോള്‍ തോമസ് തൊണ്ണമാവുങ്കല്‍ പ്രസിഡന്റായും സാജു പാണപറമ്പില്‍ സെക്രട്ടറിയുമായുള്ള സെന്‍ട്രല്‍ കമ്മറ്റി പൂര്‍വ്വാധികം ശക്തിയോടെ 51 യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയെ മുന്‍പോട്ട് നയിക്കുന്നു. സമുദായത്തിന്റെ ആത്മീയ ഉണര്‍വിനായുള്ള ക്‌നാനായ മിഷന്‍ എന്ന വര്‍ണാഭ സ്വപ്‌നത്തെ സാക്ഷാത്ക്കരിച്ച് നടപ്പിലാക്കാനുള്ള ഭാഗ്യംലഭിച്ചത് ഈ കമ്മറ്റിക്കാണ് എന്നതില്‍ അഭിമാനിക്കാം. ആദ്യ നാഷണൽ കൗൺസിലിലെ തീരുമാനമനുസരിച്ചു, കമ്മ്യൂണിറ്റി സെന്ററിന്റെ   നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി 45000 പൗണ്ട് ചിലവഴിച്ചു കെട്ടിടം കൂടുതൽ മനോഹരമാക്കുവാൻ കഴിഞ്ഞതും ഇപ്പോഴത്തെ കമ്മിറ്റിക്ക് അഭിമാനകരം തന്നെ.
 
കോട്ടയം അതിരൂപതയുടെ കീഴില്‍ കെ.സി.സി., കെ.സി.ഡബ്ല്യു.എ., കെ.സി.വൈ.എല്‍., വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും സഭയേയും സമുദായത്തേയും നെഞ്ചോട് ചേര്‍ത്തുവച്ച് ഹൈരാര്‍ക്കിയല്‍ സംവിധാനങ്ങളെ അംഗീകരിച്ചും ആദരിച്ചുംപോന്നവര്‍ക്ക് ഇവിടെ വന്നപ്പോള്‍ ഏക ആശ്രയം ലത്തീന്‍ദേവാലയങ്ങള്‍ മാത്രമായിരുന്നു. മാതാപിതാക്കള്‍ക്ക് സഭാ-സാമുദായിക കാര്യങ്ങളില്‍ ഏറെക്കുറെ ബോധ്യവും അറിവും ഉള്ളവരായിരുന്നെങ്കിലും കൈക്കുഞ്ഞുങ്ങളെയും ബാല്യംപോലും പിന്നിടാത്ത കുഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ട് വിശ്വാസത്തിന് വേരുറപ്പില്ലാത്ത ഈ രാജ്യത്തെ ജീവിതതുടക്കം വളരെ ആശങ്കയോടെ ആണ് നമ്മൾ കണ്ടിരുന്നത്.  
എങ്കില്‍പ്പോലും ഇവിടെ വിഭിന്നങ്ങളായ ആശയങ്ങളും സംസ്‌ക്കാരങ്ങളും വിശ്വാസവും പ്രലോഭിപ്പിച്ചിട്ടും തങ്ങളുടെ മാതാപിതാക്കളിലൂടെ  കൈമാറിക്കിട്ടിയ ഉത്കൃഷ്ടമായ  സ്വവംശവിവാഹനിഷ്ഠയുടെ പ്രാധാന്യം മനസ്സിലാക്കി നമ്മുടെ മക്കള്‍ ധാരാളമായി സ്വസമുദായത്തില്‍നിന്ന് തന്നെ ജീവിതപങ്കാളിയെ സ്വീകരിക്കുവാന്‍ തുടങ്ങി എന്നത് യു.കെ.കെ.സി.എ.യുടെ ഏറ്റവും വലിയ അഭിമാനമായി മാറുന്നു. കാരണം സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ് പുതിയ തലമുറയിലൂടെ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇനിയുള്ളകാലത്തെ വിളവെടുപ്പിന്റെ കാലമായി വിശേഷിപ്പിക്കം.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഫാ. സജിമലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ യു.കെ.യില്‍ ആരംഭിച്ചിരിക്കുന്ന ക്‌നാനായ മിഷനെക്കുറിച്ച് നിരവധി സംശയങ്ങളും ഉത്കണ്ഠകളും നമ്മുടെ ജനത്തിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടനിലെ സീറോമലബാര്‍ സഭാസംവിധാനത്തോട് ചേര്‍ന്നു നിന്നുകൊണ്ട് നമ്മുടെ വിശ്വാസവും പൈതൃകവും ഒന്നുപോലെ കാത്തുസൂക്ഷിക്കുവാനും അങ്ങനെ യു.കെ.കെ.സി.എ.യും ക്‌നാനായ മിഷനും ഒരേമാലയിലെ കണ്ണികളായി കോർത്തിണക്കുന്നതിലേക്കു ആവശ്യമായ ബോധവല്‍ക്കരണവും നടപടികളും നമ്മുടെ പ്രസിഡന്റ് തോമസ് തൊണ്ണമാവുങ്കലിന്റെ നേതൃത്വത്തില്‍ ചെയ്ത്‌പോരുന്നു.
 
നാട്ടില്‍ ജാതിമത   ഭേദമെന്യേ  ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ധനസഹായം, ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്,  രണ്ടു  വർഷത്തിലൊരിക്കലുള്ള കലാമേള, വർഷംതോറുമുള്ള കണ്‍വന്‍ഷന്‍, സമുദായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങി ഒട്ടനവധി കര്‍മ്മപദ്ധതികളാണ് ഈ കമ്മറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. യു.കെ.കെ.സി.എ.യുടെ യുവജനവിഭാഗമായ യു.കെ.കെ.സി.വൈ.എല്‍.ഉം. വിമന്‍സ് ഫോറവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും എക്കാലത്തും അഭിമാനകരമാക്കി ഈ സംഘടനയെ മാറ്റിക്കൊണ്ടിരിക്കുന്നു.
 
ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഏതു കടലിനേയും ഏത് സമയത്തും തിരമാലകള്‍ ആഞ്ഞടിക്കാം. ആ തിരമാലകള്‍ക്കിടയിലും യു.കെ.കെ.സി.എ. ആകുന്ന ഈ വലിയ നൗക എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ച് മുന്‍പോട്ട് പോകുകതന്നെ ചെയ്യും. കാരണം നമ്മുടെ പ്രത്യാശ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും യഹോവയായ ദൈവത്തിലാണ്. ഏശയ്യാ 59-1 ല്‍ പറയുന്നു "രക്ഷിക്കാന്‍ കഴിയാത്തവിധം അവിടുത്തെ കരം കുറുകിപ്പോയിട്ടില്ല, കേള്‍ക്കാന്‍ ആവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല". അതുകൊണ്ട്തന്നെ നമുക്ക് ഉറപ്പിച്ചുപറയാം, പൂര്‍വ്വികരുടെ വിയര്‍പ്പും കണ്ണുനീരും രക്തവും പ്രാര്‍ത്ഥനയുംകൊണ്ട് പടര്‍ന്ന് പന്തലിച്ച ക്‌നാനായ സമുദായത്തിന്റെ യു.കെ.യിലെ കൂട്ടായ്മയേയും പരാജയപ്പെടുത്തുവാന്‍ ആര്‍ക്കും സാധിക്കില്ല. വംശശുദ്ധി നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ സമുദായം മുന്‍പോട്ടുപോകും. 
 

പൂര്‍വ്വപിതാവായ അബ്രഹാത്തിന്റെ വിശ്വാസവും ക്‌നായിതോമായുടെയും മാര്‍ ഉറഹാമാര്‍ യൗസേപ്പിന്റെ പ്രേക്ഷിത ദൗത്യവും മാര്‍ മത്തായി മാക്കിലിന്റെ കഠിനാദ്ധ്വാനവും പരിശ്രമവും മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റേയും മാര്‍ തോമസ് തറയിലിന്റെയും നിതാന്തജാഗ്രതയും മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ദീര്‍ക്ഷവീക്ഷണവും തുടര്‍ന്നുള്ള വഴികളില്‍ നമുക്ക് ആശ്രയവും ശക്തിയുമായി ഭവിക്കട്ടെ. അതിരൂപതയെ നയിക്കുന്ന മാര്‍ മാത്യു മൂലക്കാട്ടിനും മാര്‍ ജോസഫ് പണ്ടാരശ്ശേരിക്കും പ്രോത്സാഹനവും സഹകരണവും പ്രാർത