Latest News

നോർത്താംപ്ടണിൽ താമസിക്കുന്ന പാലത്തുരുത്ത് ഇടവകാംഗം ജിൻസൺ ഫിലിപ്പ് കിഴക്കെകാട്ടിൽ (38) നിര്യാതനായി

യു. കെ. കെ. സി. എ കെറ്ററിംഗ്‌ യൂണിറ്റ് അംഗവും കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗവുമായ ജിൻസൺ ഫിലിപ്പ് കിഴക്കെകാട്ടിൽ (38) അൽപ്പം മുൻപാണ് ആകസ്മികമായി നമ്മെ എല്ലാം വിട്ടുപിരിഞ്ഞത്. നോർതാംപ്റ്റണിലാണ് ജിൻസണും കുടുംബവും താമസിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം എന്നറിയുന്നു. ഭാര്യ വിനീത കല്ലറ പഴയപള്ളി ഇടവകാംഗമാണ്. ഏകമകൾ കെസിയ (ചിങ്കി), 10 വയസ്സ്.

ജിൻസൺ ഫിലിപ്പിൻറ്റെ നിര്യാണത്തിൽ യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻറ്റെ അനുശോചനം അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ചു വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി