അടിമുടി മാറ്റവുമായി യു. കെ. കെ. സി. എ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.ukkca.com) നിലവിൽ വന്ന വിവരം നിങ്ങളിൽ പലരും അറിഞ്ഞു കാണുമെന്നു കരുതുന്നു. ഏകദേശം പൂർത്തിയായിക്കഴിഞ്ഞ വെബ്‌സൈറ്റ് അവസാനഘട്ട മിനുക്കുപണിയിലാണ്. എവിടിരുന്നും ആസ്ഥാനമന്ദിരത്തിലെ ഹാളുകൾ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. യു. കെ. കെ. സി. എ യുമായും യൂണിറ്റുകളുമായും ബന്ധപ്പെട്ട പുതിയ വാർത്തകൾ വെബ്‌സൈറ്റിൽ വായിക്കാം. യു. കെ. കെ സി. എ യുടെ ഒരു വർഷത്തെ കാര്യപരിപാടികൾ വെബ്‌സൈറ്റിൽ കാണാം. യു. കെ. കെ സി. എ പുറത്തിറക്കിയ ലേറ്റസ്റ്റ് ന്യൂസ് ലെറ്ററുകൾ വെബ്‌സെറ്റിലൂടെ വായിക്കാം. വെബ്‌സൈറ്റിൽ ചേർത്തിട്ടുള്ള രജിസ്റ്റർ ലിങ്കിലൂടെ ഒരോ കുടുംബത്തിനും യു. കെ. കെ. സി. എ യുടെ ഔദ്യോഗിക ഡേറ്റാബേസിൽ രജിസ്റ്റർ ചെയ്യാം. യൂണിറ്റ് എക്സിക്യൂട്ടീവ്സ് ഡീറ്റെയിൽസ്, ക്നാനായ സമുദായവുമായിബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ - ഇതെല്ലാം നിങ്ങൾക്ക് യു. കെ. കെ സി. എ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം.
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.