Latest News

ക്നാനായ ദർശൻ ഓപ്പൺ ഡിബേറ്റ് - മെയ് 21

യു. കെ. കെ. സി. എ സംഘടിപ്പിക്കുന്ന തുറന്ന സംവാദത്തിലേക്ക് സ്വാഗതം. ഗ്രേറ്റ്ബ്രിട്ടൻ സിറോ മലബാർ രൂപതയും ക്നാനായമിഷനും എന്ന വിഷയത്തിൽ അടിസ്ഥാനമാക്കി നടത്തുന്ന ഓപ്പൺ ഡിബേറ്റിൽ എല്ലാ യൂണിറ്റ് അംഗങ്ങൾക്കും യൂണിറ്റ് ഭാരവാഹികളുടെ  അനുമതിയോടെ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മെയ് 15 നു മുൻപായി യൂണിറ്റ് ഭാരവാഹികൾ വഴി സെൻട്രൽ കമ്മിറ്റിയിൽ നിർബന്ധമായും പേര് നൽകേണ്ടതാണ്. യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിൽ മെയ് 21 (ഞായറാഴ്ച്ച) രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. അന്നേദിവസം വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.