ശനിയാഴ്ച്ച ചെൽത്തൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്‌സ് സെൻറ്ററിൽ വച്ച് നടന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷനിൽ വന്നു സഹകരിച്ച്, കൺവൻഷൻ ഒരു വൻ വിജയമാക്കിത്തന്ന, എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ! നേരിട്ട് വിളിച്ചും, മാധ്യമങ്ങൾ വഴിയും അനുമോദനം അറിയിച്ച നല്ലവരായ യു. കെ യിലെ എല്ലാ ക്നാനായ സഹോദരങ്ങൾക്കും സെൻട്രൽ കമ്മിറ്റിയുടെ പേരിലുള്ള നിസീമമായ നന്ദി അറിയിക്കുകയാണ്.
കൺവൻഷൻ വിജയിപ്പിക്കുന്നതിൽ പങ്കു വഹിച്ച, അഭിവന്ദ്യ പിതാക്കന്മാർ, ഗ്ലോസ്റ്റർഷെയർ മേയർ, ലോക്കൽ കൗൺസിലർ, ബഹു. വൈദികർ, സിഗ്നേച്ചർ സ്പോൺസർ എസ്രാ ക്നാനായ സിറ്റി, മെഗാ സ്പോൺസർ അലൈഡ് ഗ്രൂപ്പ്, മെഗാ ഫാമിലി സ്പോൺസേഴ്സ് ബിജു മൂശാരിപ്പറമ്പിൽ, ജിജോ മാധവപ്പള്ളിൽ, എവർ റോളിങ്ങ് ട്രോഫി സ്പോൺസേർസ് സിബി കണ്ടത്തിൽ, മാത്യു ഏലൂർ, കൺവൻഷൻ ഫാമിലി സ്പോൺസേഴ്സ്, യൂണിറ്റ് അംഗങ്ങൾ, മീഡിയ പങ്കാളികൾ ആയ ക്നാനായ പത്രം, ഗർഷോം ടി. വി, യു. കെ വിമൻസ് ഫോറം അഡ് ഹോക്ക് കമ്മിറ്റി, UKKCYL അംഗങ്ങൾ, നടനസർഗ്ഗം പെർഫോർമേഴ്‌സ്, ക്വൊയർ ഗ്രൂപ്പ് അംഗങ്ങൾ, സ്വാഗതഗാനത്തിന് പുറകിൽ പ്രവർത്തിച്ച രചയിതാവ് സുനിൽ ആൽമതടത്തിൽ, സംഗീത സംവിധായകൻ ഷാൻറ്റി ആൻറ്റണി അങ്കമാലി, കൊറിയോഗ്രാഫർ കലാഭവൻ നൈസ്, കൺവൻഷൻ വിവിധ കമ്മിറ്റി അംഗങ്ങൾ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജോക്കി ക്ലബ് സ്റ്റാഫ്സ് തുടങ്ങിയ എല്ലാവർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ ഒരിക്കൽകൂടി അർപ്പിക്കുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.