Latest News

UKKCA യുടെ നേതൃത്വത്തിലുള്ള വിശുദ്ധനാട് തീർത്ഥാടനം 2018 ഫെബ്രുവരി 9 മുതൽ 19 വരെ! പേര് കൊടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 29!

യേശു സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുവാൻ യു. കെ. കെ. സി. എ യുടെ നേതൃത്വത്തിൽ വിശുദ്ധനാട് തീർത്ഥാടനം 2018 ഫെബ്രുവരി 9 മുതൽ 19 വരെ. ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 29 നു മുൻപായി UKKCA സെൻട്രൽ കമ്മിറ്റിയെ നിർബന്ധമായും അറിയിക്കേണ്ടതാണ്. സെപ്റ്റംബർ 30-നു മുൻപായി എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭിക്കുക. 75 ഓളം പേരാണ് ഇതേവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിലെ സ്‌കൂൾ അവധിക്കാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും എയർടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. 12 വയസ്സ് മുകളിലുള്ളവർക്ക് £1000, 3 മുതൽ 12 വയസ്സ് വരെ £900, ഇൻഫൻറ്റ്‌സ് £75 എന്നിങ്ങനെയാണ് ഓഫർ പ്രൈസ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.