ഇന്ത്യൻ സ്റ്റാൻഡ് അപ് കൊമേഡിയൻ എന്നറിയപ്പെടുന്ന പിഷാരടി സിനിമാ താരം, ടെലിവിഷൻ അവതാരകൻ, മിമിക്രി താരം എന്നീ നിലകളിൽ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ തലക്കനമില്ലാത്ത താരമാണ്. മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപിനും (ബേബി ശ്രേയ) എം. ജി ശ്രീകുമാറിനും ടീനു ടെലൻസിനും ലൈവ് ഓർക്കസ്ട്ര ടീമിനുമൊപ്പം UKKCA അവാർഡ് നിശയിൽ നിങ്ങൾക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കവുമായി പിഷാരടിയും എത്തുകയാണ്. യു. കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന യു. കെ. കെ. സി. എ അവാർഡ്/സംഗീത നിശയിലേക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള രമേഷ് പിഷാരടിയുടെ വീഡിയോ റിലീസ് ചെയ്തു.
ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. പ്രിൻറ്റഡ് ടിക്കറ്റുകൾ വാങ്ങുന്നതിനായി സെൻട്രൽ കമ്മിറ്റിയെ എത്രയും വേഗം സമീപിക്കുക.
ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക.https://www.ukeventlife.co.uk. VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.